ഉടുമ്പൻചോല: കേരളത്തിലെ ജനങ്ങൾക്കൊപ്പം എല്ലാ പ്രതിസന്ധിഘട്ടത്തിലും ഈ സർക്കാർ നിന്നതുകൊണ്ടാണ് വീണ്ടും എൽഡിഎഫിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് ഉടുമ്പൻചോലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംഎം മണി. രാജ്യം കോവിഡിനെതിരെ പോരാടുമ്പോൾ കേരള ജനതക്ക് ആശ്വാസം പകരുന്ന സർക്കാറായി എൽഡിഎഫ് തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
തുടർഭരണം കിട്ടുമെന്ന് സിപിഎമ്മും എൽഡിഎഫും പറഞ്ഞത് 100 ശതമാനം ശരിയായിരിക്കുകയാണെന്ന്. തുടർഭരണത്തിനായി ജനങ്ങൾ വിധിയെഴുതി കഴിഞ്ഞു. ജനങ്ങളോടൊപ്പം നിന്നത് കാരണമാണ് അവർ എൽഡിഎഫിനെയും സർക്കാറിനെയും നെഞ്ചിലേറ്റിയത്.
പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും എൽഡിഎഫ് നടപ്പാക്കുമെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് എംഎം മണി പറഞ്ഞു.
അതേസമയം, ഉടുമ്പൻചോലയിൽ എക്സിറ്റ് പോൾ ഫലങ്ങൾ പോലും അട്ടിമറി ഉണ്ടായേക്കുമെന്ന് വിധി എഴുതിയെങ്കിലും 30,000 ലീഡുമായി മണി വിജയം ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്.
Discussion about this post