ഉടുമ്പന്‍ചോല: ഉടുമ്പന്‍ചോലയില്‍ എം.എം മണിയോട് തോല്‍വി സമ്മതിച്ചെന്ന് എതിര് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി. താന്‍ വാക്ക് പാലിക്കുമെന്നും നാളെ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉടുമ്പന്‍ചോലയില്‍ എംഎം മണിയോട് 20000 വോട്ടിനു തോറ്റാല്‍ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. എംഎം മണിയുടെ ലീഡ് 23301 ആയി. ഇതിന് പിന്നാലെയാണ് തോല്‍വി സമ്മതിച്ചുവെന്ന് ഇ.എം അഗസ്തി പ്രതികരിച്ചത്.
ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പന്‍ചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളില്‍ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം. 1996 ല്‍ കന്നി നിയമസഭ പോരാട്ടത്തില്‍ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്.
Discussion about this post