ഇ ശ്രീധരന്റെയും കുമ്മനത്തിന്റെയും ലീഡ് കുറയുന്നു; കുമ്മനത്തിന് 500ന് താഴെ വോട്ടിന്റെ ലീഡ്

kummanam | bignewslive

പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് കുറയുന്നു. നേരത്തെ മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നിടത്ത് 2136 വോട്ടുകളായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് രണ്ടാമത്.

നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ ലീഡ് കുറയുന്നു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 420 വോട്ടുകളുടെ മുന്‍തൂക്കമാണുള്ളത്.വി ശിവന്‍കുട്ടിയാണ് രണ്ടാം സ്ഥാനത്ത്.

തൃശൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ലീഡ് ചെയ്യുന്നു. ആയിരത്തോളം വോട്ടുകള്‍ക്ക് ഇപ്പോള്‍ സുരേഷ് ഗോപി പിന്നിലാണ്. ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്തിരുന്ന പത്മജ വേണുഗോപാല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുമാണ്.

Exit mobile version