കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി; പുറത്തിറങ്ങാന്‍ നിയന്ത്രണം

ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ 5 വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണമുണ്ട്. അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും. നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 30 വരെയാണ് കര്‍ഫ്യൂ.

ഡല്‍ഹിയില്‍ കൊവിഡിന്റെ നാലാം തരംഗമാണ്. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുന്നില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച സംസ്ഥാനത്ത് 3548 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടിട്ടുണ്ട്. അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയരുകയാണ്. ഇന്നലെ 96,982 പേര്‍ക്കാണ് രോഗം ബാധിച്ചത്. 446 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം കൂടുതല്‍. കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയും രാജസ്ഥാനും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version