കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ പോരാട്ടം രൂക്ഷമായ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കടുത്ത ആരോപണവുമായി ബിജെപി. പരിക്കിന്റെ പേരില്‍ സഹതാപം പിടിച്ചു പറ്റി വോട്ട് തേടാനുള്ള നാടകമാണ് മമത ബാനര്‍ജി കളിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.
ഒരു യോഗത്തില്‍ സംസാരിക്കവെ വീല്‍ചെയറില്‍ ഇരിക്കുന്ന മമത പൊട്ടലുണ്ടെന്ന് പറയപ്പെടുന്ന പ്ലാസ്റ്ററിട്ട ഇടതു കാല് ഇളക്കുന്ന വീഡിയോ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ബിജെപി വക്താവ് പ്രണോയ് റോയ് ഉള്‍പ്പെടെയുള്ളവര്‍ മമതയുടെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിനിടയില്‍ പൊതുജന പിന്തുണ നേടുന്നതിനായി പരിക്കുമായി ബന്ധപ്പെട്ട നാടകം നിര്‍ത്തണമെന്ന് അദ്ദേഹം കുറിച്ചു.
ബിജെപിയുടെ പ്രചരണത്തെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പാര്‍ട്ടി അധ്യക്ഷയെ അപമാനിക്കുന്ന നടപടിയാണിതെന്നും സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് ബിജെപി പഠിക്കണമെന്നും ടിഎംസി അഭിപ്രായപ്പെട്ടു.
അതേസമയം, വീഡിയോയുടെ ആധികാരികത എത്രത്തോളമാണെന്ന് വ്യക്തമല്ല.
So @MamataOfficial ji claims that her leg is broken but this video says a different story…
Whom to believe?@KailashOnline @blsanthosh pic.twitter.com/3kEyQcjDhQ
— S. Vishnu Vardhan Reddy (@SVishnuReddy) April 2, 2021
Discussion about this post