ന്യൂഡല്‍ഹി; 51മത് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് തമിഴ് സൂപ്പര്‍താരം രജനീകാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നടന്‍ , നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്ലെ ഉള്‍പ്പടെയുള്ള ജൂറിയാണ് രജനീകാന്തിനെ ഫാല്‍ക്കെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതലാണ് ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.