യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി പറഞ്ഞത് ദൗർഭാഗ്യകരം; അത്തരം പരാമർശം പാടില്ലായിരുന്നു: എൻഡിഎ സ്ഥാനാർത്ഥി ദിലീപ് നായർ

suresh-gopi

തൃശ്ശൂർ: ഗുരുവായൂരിലെ എൻഡിഎ പിന്തുണയ്ക്കുന്ന സ്ഥാനാർഥി ദിലീപ് നായർ തൃശ്ശൂരിലെ സ്ഥാനാർഥിയായ നടൻ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി രംഗത്ത്. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കണമെന്ന പരാമർശം ദൗർഭാഗ്യകരമാണെന്നും സുരേഷ് ഗോപി അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും ദിലീപ് നായർ പറഞ്ഞു.

ബിജെപി പ്രവർത്തകരെ ഒപ്പം നിർത്താൻ തനിക്ക് സാധിച്ചുവെന്നും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും ദിലീപ് പ്രതികരിച്ചു. നേരത്തെ, നാമനിർദേശ പത്രിക തള്ളിയത് കാരണം ബിജെപിക്ക് സ്ഥാനാർഥികളില്ലാത്ത ഗുരുവായൂരിലും തലശ്ശേരിയിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി എഎൻ ഷംസീർ ഒരു കാരവശാലും ജയിക്കരുതെന്നും ഗുരുവായൂരിൽ കെഎൻഎ ഖാദർ ജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ഗുരുവായൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ഡിഎസ്‌ജെപി സ്ഥാനാർത്ഥി ദിലീപ് നായരെ പിന്തുണയ്ക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു.

Exit mobile version