തൃശ്ശൂര്‍: ‘അനിയത്തിക്കുട്ടിയാണ് എന്റെ ജീവിതം, അവളില്ലെങ്കില്‍ ഞാനില്ല’. പറയുന്നത് അന്‍സലാണ്. ഓട്ടിസ്റ്റിക്കായ അനിയത്തിക്കുട്ടിയ്‌ക്കൊപ്പം ടിക് ടോക് വീഡിയോ ചെയ്യുമ്പോള്‍ ലോകത്തിന്റെ മുഴുവന്‍ കൈയ്യടി തന്നെ തേടിയെത്തുമെന്ന് അന്‍സല്‍ വിചാരിച്ചിരുന്നില്ല.
കൊല്ലം കൊട്ടിയം സ്വദേശിയാണ് അന്‍സല്‍. യൂനസ് കോളജ് ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി. അനിയത്തി സ്‌നേഹത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് അന്‍സല്‍. ”അല്‍സിയ എന്നാണവളുടെ പേര്. ഓട്ടിസമാണ്.് പന്ത്രണ്ട് വയസ്സുണ്ട്.
ഇടക്കിടെയുള്ളതാണ് ഈ കലാപരിപാടി. ഞാന്‍ പറഞ്ഞാലേ അവള്‍ അനുസരിക്കൂ. വലിയ സന്തോഷമാണ് ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോ. ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും അവസാനം ചെയ്ത വീഡിയോ ആണ് വൈറലായത്. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ ആകുമെന്ന്. വീഡിയോ വൈറലായതോടെ ഉമ്മയും ഉപ്പയും അനിയത്തിയ്ക്കും ഒരുപാട് സന്തോഷമായി.
ഞങ്ങളിത് വരെ പിരിഞ്ഞിരുന്നിട്ടില്ല. കോളജില്‍ പോകുമ്പോ പോലും അവള്‍ക്ക് വിഷമമാണ്. തിരിച്ചുവരുമെന്ന് അവള്‍ക്ക് അറിയാം. എല്ലാത്തിനും കട്ട സപ്പോര്‍ട്ട് ആണ് അനിയത്തി. വീഡിയോ വൈറലായതിനേക്കാളും അനിയത്തിയെ എല്ലാവരും അഭിനന്ദിക്കുന്നതും സ്‌നേഹിക്കുന്നതും കാണുന്നതാണ് സന്തോഷം, അന്‍സല്‍ പറയുന്നു. അഭിനയത്തിലും മോഡലിങ്ങിലും ഒക്കെ താത്പര്യമുണ്ടെന്ന് അന്‍സല്‍ പറയുന്നു
അന്‍സിയയുടെ ചികിത്സ തിരുവനന്തപുരത്താണ്.
സഹോദരന്റെ സ്നേഹവും അനയത്തിയുടെ ഓമനത്തവും നിറയുന്ന വീഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സഹോദരിയെ ഒപ്പം ചേര്‍ത്തുനിര്‍ത്താനും സന്തോഷം നല്‍കാനുമുള്ള ഈ സഹോദരന്റെ ശ്രമങ്ങളെ കൈയ്യടികളോടെയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.
Discussion about this post