ആദ്യത്തെ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് നടന് ബാലു വര്‍ഗീസും ഭാര്യയും നടിയും മോഡലുമാ എലീന കാതറിനും. ഇപ്പോള്‍ താരം പങ്കുവെച്ച ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കുന്നത്. ‘ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആവട്ടെ,നീയൊരുപാട് സന്തോഷം കൊണ്ടുവരും” ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ബാലു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നടന് ആസിഫ് അലി കുടുംബസമേതം ബേബി ഷവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 2020 ഫെബ്രുവരിയില്‍ ആയിരുന്നു ബാലുവും എലീനയും വിവാഹിതരാകുന്നത്. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. ലാല്‍ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചത്.
ശേഷം, ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളില്‍ ബാലുവിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഓപ്പറേഷന് ജാവ, സുനാമി എന്നിവയാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
Discussion about this post