തവനൂർ: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അപ്രതീക്ഷിത രംഗപ്രവേശനം നടത്തിയ ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ കുറിച്ച് പരാമർശവുമായി കെടി ജലീൽ. താൻ ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് തവനൂർ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെടി ജലീൽ പറഞ്ഞു.
‘ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ല. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവർത്തനമെന്നും കെടി ജലീൽ വ്യക്തമാക്കി.
ജനങ്ങൾക്ക് അവരുടെ കൂടെ നിൽക്കുന്നവർ ആരാണെന്നും നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർ ആരാണെന്നും അറിയാം’. തന്നെ നന്നായി അറിയുന്നവരാണ് തവനൂരിലെ ജനങ്ങളെന്നും ജലീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനാർത്ഥിയായി വേണ്ടെന്ന് ചൂണ്ടിക്കാട്ടി അവരുടെ പ്രവർത്തകർ തന്നെയാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം സിപിഎം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം ഇല്ലായിരുന്നു. എൽഡിഎഫിന്റെ നിർബന്ധപ്രകാരമാണ് വീണ്ടും മത്സരിക്കാൻ തയ്യാറായത്. മനസ് കൊണ്ട് താൻ എന്നേ സിപിഎമ്മുകാരനാണെന്നും കെടി ജലീൽ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
Discussion about this post