കൊല്‍ക്കത്ത: പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍പ്പെട്ടുപോയ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയാനയ്ക്ക് ട്രെയിന്‍ ഇടിച്ച് ദാരുണാന്ത്യം. വടക്കാന്‍ ബംഗാളില്‍ നിന്നുള്ളതാണ് കണ്ണീരിലാഴ്ത്തുന്ന ഈ സംഭവം. റെയില്‍വേ ട്രാക്കില്‍പ്പെട്ടുപോയ കുഞ്ഞിനെ രക്ഷിക്കാനാണ് അമ്മ ആന തിരികെ എത്തിയത്. കുഞ്ഞിനെ ട്രാക്കില്‍ നിന്നും മാറ്റിയപ്പോഴേക്കും ട്രെയിന്‍ അമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
This is Ganga elephant, photographed by Avijan Saha in North Bengal. Chased from fields, her herd encountered a railway line. They crossed on time, except her little calf. She died protecting him from the incoming train. We say we will die for our families. Elephants actually do. https://t.co/Op7YFyPqHv pic.twitter.com/izEFOvsi6z
— Neha Sinha (@nehaa_sinha) March 11, 2021
ഗംഗ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആനയും കുഞ്ഞുമാണ് ആനക്കൂട്ടത്തിനൊപ്പം കൃഷിയിടത്തിലേയ്ക്ക് എത്തിയത്. നാട്ടുകാര്‍ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിലാണ് ആനക്കുട്ടി ട്രാക്കില്‍ നിലയുറപ്പിച്ചത്. ഗംഗ ഉള്‍പ്പെടെയുള്ള ആനക്കൂട്ടം റെയില്‍ പാളം മറികടന്നെങ്കിലും ആനക്കുട്ടി പാളത്തില്‍ തന്നെ നില്‍ക്കുകയായിരുന്നു.
ട്രെയിന്‍ ആനക്കുട്ടിക്കു നേരെ പാഞ്ഞടുക്കുന്നത് കണ്ട ഗംഗ കുഞ്ഞിനെ രക്ഷിക്കാനായാണ് വീണ്ടും പാളത്തിലേക്ക് മടങ്ങിയെത്തിയത്. കുഞ്ഞിനെ ട്രാക്കിന്‍ നിന്ന് പുറത്തേക്കു കടത്തിയ ഗംഗയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റായ നേഹ സിന്‍ഹയാണ് ഗംഗയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അവിജാന്‍ സാഹ പകര്‍ത്തിയ ഗംഗയുടെ ചിത്രമാണിത്. സംഭവം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. കണ്ണീരാവുകയാണ് അമ്മയാനയുടെയും കുട്ടിയാനയുടെയും ചിത്രം.
Discussion about this post