കാര്‍ഷിക നിയമത്തിലും കര്‍ഷകരോടുള്ള കേന്ദ്രത്തിന്റെ സമീപനത്തിനെതിരെയും രാജ്യത്തിനകത്തും വിമര്‍ശനം കടുക്കുകയാണ്. ഇപ്പോള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും സംഗീതജ്ഞനുമായ ജിവി പ്രകാശ് കുമാര്‍. പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന് പ്രകാശ് പ്രതികരിക്കുന്നു.
ട്വിറ്ററിലൂടെയാണ് വിമര്‍ശനം തൊടുത്തത്. ”പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സര്‍ക്കാര്‍ ജനങ്ങളുടെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടത്, പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപരമാണ്. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്നത് ജനാധിപത്യമാണ്”, ജിവി പ്രകാശ് കുമാര്‍ ട്വീറ്റ് ചെയ്തു.
people have the right to protest.
Government should protect the interest of the people,
Forcing farmers to accept the new laws is suicide.
People
Protesting for their rights and is democracy. அவர்கள் “ஏர்முனை கடவுள்” என்றழைத்தால் மட்டுமே நமை படைத்தவனும் மகிழ்வான்…— G.V.Prakash Kumar (@gvprakash) February 5, 2021
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ നവംബര്‍ അവസാനം മുതല്‍, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ എത്തി പ്രതിഷേധിക്കുകയാണ്.
Discussion about this post