ന്യൂഡല്‍ഹി: ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെഎസ് ചിത്രയ്ക്ക് പത്മഭൂഷന്‍ പുരസ്‌കാരവും എസ്പി ബാലസുബ്രഹ്‌മണ്യത്തിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ ലഭിച്ചു.
തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അര്‍ഹയായി.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, സുദര്‍ശന്‍ റാവു, ബിബിലാല്‍, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Former Prime Minister of Japan Shinzo Abe, Singer S P Balasubramaniam (posthumously), Sand artist Sudarshan Sahoo, Archaeologist BB Lal awarded Padma Vibhushan. pic.twitter.com/ODnDEGOJbi
— ANI (@ANI) January 25, 2021
Discussion about this post