ന്യൂഡല്‍ഹി: മുന്‍ ബീഹാര്‍ മുഖ്യന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളെ പൊലീസ് വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തു. ഇളയമകന് തേജസ്വിയാദവും ഭാര്യ റാബ്റി ദേവിയും പാട്നയില്‍ നിന്നും റാഞ്ചിയിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പേടിക്കാനൊന്നുമില്ലെന്ന് റിംസ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ട്. അതിനായി ചികിത്സ നടക്കുന്നുണ്ട്.
അദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ആര്‍ടി-പിസിആര്‍ പരിശോധന ഫലം നാളെ വരും, റിംസ് ആശുപത്രി തലവന്‍ കമലേശ്വര് പ്രസാദ് പറഞ്ഞു.
1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2018ല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് റാഞ്ചിയിലെ റിംസിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post