കൊട്ടിയം: കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്. റംസിയുടെ സഹോദരി ആന്‍സിയെ കണ്ടെത്തിയത് റംസിക്ക് വേണ്ടി നീതി വേണമെന്ന ആവശ്യവുമായി രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനോടൊപ്പമായിരുന്നു.
ജസ്റ്റിസ് ഫോര്‍ റംസി എന്ന കൂട്ടായ്മയിലെ അംഗമായ യുവാവിനൊപ്പം ആന്‍സിയെ മൂവാറ്റുപുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജനുവരി 18നായിരുന്നു ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ആന്‍സിയുടെ ഭര്‍ത്താവ് മുനീര്‍ പോലീസിനെ സമീപിച്ചത്. ഈ കേസില്‍ ആന്‍സിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്.
തിരുവനന്തപുരം സ്വദേശിയാണ് യുവാവ്. പത്തുമാസം പ്രായമായ തന്റെ കുഞ്ഞിനെ പോലും ഉപേക്ഷിച്ചായിരുന്നു ആന്‍സിയുടെ പടിയിറക്കം. ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. കാണാതായ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബാലനീതി വകുപ്പ് അടക്കം ചേര്‍ത്ത് കേസെടുക്കാനുള്ള വിഷയം പരിശോധിക്കുകയാണ് പോലീസ്.
ജസ്റ്റിസ് ഫോര്‍ റംസി എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്കിയ യുവാവുമായാണ് ആന്‍സി പോയത്. ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് നേരത്തെ കേസുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post