തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കെ ദാസനും ആന്‍സലനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. നാല് എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബഡ്ജറ്റ് സമ്മേളനം നേരത്തേ വെട്ടിച്ചുരുക്കിയിരുന്നു