കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 701 രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് പുറമെ വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകളെ വിലയും വര്‍ധിച്ചിട്ടുണ്ട്.
വാണിജ്യ പാചകവാതക സിലണ്ടറിന് വില 27 രൂപ കൂടി 1319 ആയി . ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്. 50 രൂപയായിരുന്നു അന്ന് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.