പ്രശസ്ത ബിസിനസ്സുകാരനും കായികതാരവും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് ഡോ: ബോബി ചെമ്മണ്ണൂര്‍. മാതൃകാപരമായ ജീവിതത്തിലൂടെ ഏറെ പ്രശസ്തിയാര്‍ജിച്ച വ്യക്തിയുമാണ് അദ്ദേഹം. 812 കിലോമീറ്റര്‍ റണ്‍ യുണീക്ക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമാണ് ഡോ: ബോബി ചെമ്മണ്ണൂര്‍.
ഈ അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ കൂടെ ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയ ബോബി ചെമ്മണ്ണൂര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്തിടെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഒന്നോ രണ്ടോ വാക്കുകളെ വളച്ചൊടിച്ചാണ് ട്രോളന്‍മാര്‍ ഡോ . ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കാനിറങ്ങിയത്.
സോഷ്യല്‍ മീഡിയകളിലെങ്ങും ഡോ . ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കുന്ന ട്രോളുകളാണ് പ്രചരിച്ചത്. ഈ സംഭവത്തിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ചന്ദ്രനെ പിളര്‍ത്തിയതും കടലിന് മീതേ നടന്നതും പര്‍വ്വതം കുടയായ് ചൂടിയതും വിശ്വസിക്കാമെങ്കില്‍ നിങ്ങള്‍ക്ക് കാറോടിച്ച് ഞാന്‍ കര്‍ണ്ണാടകക്ക് പോയത് പുച്ഛമാകുന്നതെങ്ങനെയെന്നാണ് ബോബി ചെമ്മണ്ണൂര്‍ ചോദിയ്ക്കുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയകളില്‍ ഡോ, ബോബി ചെമ്മണ്ണൂരിനെ അനുകൂലിക്കുന്ന പോസ്റ്ററുകളിലൊന്നാണ് ബോബി ചെമ്മണ്ണൂര്‍ പങ്കുവച്ചിരിക്കുന്നത്. ലേശം പരിഹാസം എനിക്കെതിരെ ഉണ്ടെങ്കിലും ഈ പോസ്റ്റര്‍ ചെയ്ത ആളോട് നന്ദിയെന്നും കുറിച്ചിട്ടുണ്ട്.
Discussion about this post