ടൊറന്റോ: അലാസ്കന്‍ നഗരത്തില്‍ ഇനി നേരം പുലരാന്‍ 66 ദിവസം കാത്തിരിക്കണം. ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലാണ് വ്യത്യസ്തമായ ഈ പ്രതിഭാസം. ഇതിനെ ‘ധ്രുവരാത്രി’ എന്നാണ് വിശേഷിപ്പിക്കുന്നത്.
വടക്കേഅമേരിക്കയുടെ വടക്കേ അറ്റത്ത് അലാസ്കന്‍ പട്ടണമായ ഉത്കിയാഗ്വിഗ് നിവാസികള്‍ക്ക് ഇനി നേരം പുലരാന്‍ 66 ദിവസം കഴിയണം! ബുധനാഴ്ചയാണ് ഇവിടെ ഈ വര്‍ഷം സൂര്യനെ അവസാനമായി കണ്ടത്. ബുധനാഴ്ച ഉച്ചയോടെ സൂര്യന് അസ്മതിച്ചു. ഇനി ഈ വര്‍ഷം സൂര്യനുദിക്കില്ല. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യന് ഉദിക്കൂവെന്നാണ് യുഎസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സിയുടെ അറിയിപ്പ്.
24 മണിക്കൂറും സൂര്യന് ചക്രവാളത്തിന് താഴെയായിരിക്കുന്നത് കൊണ്ടാണ് ഈ ദിവസങ്ങളെ ധ്രുവരാത്രി എന്ന് വിളിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയര്‍ബാങ്ക്സ് സീ ഐസ് ഗ്രൂപ്പ് ഈ പ്രകൃതി വിസ്മയം വെബ്ക്യാമില്‍ പകര്‍ത്തിയിട്ടുണ്ട്.
Discussion about this post