ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെയും ഭര്‍ത്താവ് നിക്ക് ജോനാസിനെയും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ അമേരിക്കന്‍ മാഗസിനായ ദ കട്ട് മാപ്പ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് മാഗസിനില്‍ പ്രിയങ്ക-നിക് ദമ്പതികളുടെ വിവാഹത്തെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
പ്രിയങ്കയെ വിവാഹം കഴിക്കുന്നതിനായി നിക് ഉദ്ദേശിച്ചിരുന്നില്ല എന്നും എന്നാല്‍ പ്രിയങ്ക ബുദ്ധിപൂര്‍വ്വം പ്രണയത്തെ വിവാഹത്തില്‍ എത്തിക്കുകയായിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു. കൂടാതെ പ്രിയങ്ക കപടകലാകാരിയാണെന്നും ഹോളിവുഡില്‍ ചുവടുറപ്പിക്കാനായി ചതിയിലൂടെയാണ് നിക്കിനെ വിവാഹം കഴിച്ചതെന്നും ഈ വിവാദമായ ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.
ലേഖനം വിവാദമാകുകയും ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതോടെ ലേഖനം എഴുതിയ മരിയ സ്മിത്ത് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പു പറഞ്ഞു.
കൂടാതെ ലേഖനം പിന്‍വലിച്ചു എന്നും വായനക്കാരോടും പ്രയങ്കയോടും മാപ്പ് പറയുന്നു എന്നും മരിയ ട്വീറ്റ് ചെയ്തു.
Discussion about this post