ലഖനൗ: ബുലന്ദ്ശഹര്‍ കലാപത്തിന്റെയും പോലീസ് ഇന്‍സ്പെക്ടറുടെയും കാലപാതകത്തിന്റെ പശ്ചാതലത്തില്‍ കലാപം നടന്ന ആറുദിവസങ്ങക്കു ശേഷം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെരിരെ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുലന്ദ് ശഹര് എസ് എസ്പി കൃഷ്ണ ബഹാദൂര്‍ സിങ് ഉള്‍പ്പെടെ മൂന്നുപേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ലഖ്നൗവിലേക്കാണ് കൃഷ്ണ ബഹാദൂര്‍ സിങ്ങിനെ മാറ്റിയിരിക്കുന്നത്. സീതാപുര്എസ്പി പ്രഭാകര്‍ ചൗധരിയാണ് കൃഷ്ണ ബഹാദൂര്‍ സിങ്ങിന് പകരക്കാരനായെത്തുന്നത്. ഡിജിപിഒപി സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് നടപടി.
സംഭവത്തില്‍ നടപടി സ്വീകരിക്കാല്‍ താമസിച്ചതിനാലാണ് സത്യപ്രകാശ് ശര്‍മ സുരേഷ് കുമാര്‍ എന്നീ പോലീസുകാരക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ മൂന്നിനാണ് പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബുലന്ദ് ശഹറില്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ആക്രമണം നിയന്ത്രിക്കാന ശ്രമിക്കുന്നതിനിടെ സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.
2014 ല്‍ ദാദ്രിയില്‍ അഖ്ലാഖ് എന്നയാളെ ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് ആചറം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ വെടിവച്ചുവെന്ന് സംശയിക്കുന്ന സൈനികന് ജീതേന്ദ്ര മാലിക്കിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post