തിരുവനന്തപുരം: ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ അമ്മയുടെ ഭാഗത്തു നിന്നും സമയബന്ധിതമായി പരിഹരിക്കണമെന്നു മന്ത്രി എകെ ബാലന്‍. അവര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ എത്രയുംവേഗം അത് നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയും ഡബ്ല്യൂസിസിയും തമ്മിലുള്ള പ്രശ്‌നമാണ് അത് അവരില്‍ തന്നെ തീര്‍ക്കാന്‍ കഴിയും. അത് സമയബന്ധിതമായി പരിഹരിക്കേണ്ടതുണ്ട്. നിലവില്‍ സര്‍ക്കാര്‍ പ്രശ്‌നത്തില്‍ കക്ഷിയല്ലെങ്കിലും ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ഡബ്ല്യൂസിസിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ദീലിപിനെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഡബ്ല്യുസിസി പത്രസമ്മേളനം നടത്തിയത്. ദീലിപിനെതിരായ നടപടി ജനറല്‍ബോഡി യോഗത്തിനു മാത്രമേ തീരുമാനിക്കാനാവൂ എന്നായിരുന്നു അമ്മ നിര്‍വാഹക സമിതി യോഗ നിലപാട്. പത്ര സമ്മേളനത്തിന് ശേഷം ഡബ്‌ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപവും ഫെയ്‌സ് ബുക്ക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണ് വന്നിരുന്നത്.