സൈബര്‍ ബുള്ളിങ് ആണേല്‍ കണക്കായിപ്പോയി; അഹാനയ്ക്ക് മറുപടിയുമായി രശ്മി നായര്‍

ഏതാനും സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ അഹാന കൃഷ്ണ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പലപ്പോഴും തന്റെയും കുടുംബത്തിന്റെയും സന്തോഷ നിമിഷങ്ങളുടെയും മറ്റും ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അഹാന മാത്രമല്ല താരത്തിന്റെ സഹോദിമാരും സോഷ്യല്‍മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ് ഈ കൊറോണ കാലത്ത്. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള അഹാനയും സഹോദരിമാരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഇപ്പോള്‍.

അടുത്തിടെ അഹാനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിനെയും സ്വര്‍ണവേട്ടയെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

വലിയ വിമര്‍ശങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അഹാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തു. താന്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടുവെന്ന് അഹാന പിന്നീട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് മറുപടിയായി യൂട്യൂബ് ചാനലിലൂടെ താരം രസകരമായ വീഡിയോ പങ്കുവെച്ചിരുന്നു.

എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ പോസ്റ്റ് ഷെയര്‍ ചെയ്ത് അഹാനയെ പ്രശംസിച്ചു. എന്നാല്‍ മറുഭാഗത്ത് വിമര്‍ശനവുമുയര്‍ന്നിരുന്നു. അഹാനയെ വിമര്‍ശിച്ചുകൊണ്ട് രശ്മി നായര്‍ രംഗത്തെത്തി.

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു രശ്മി അഹാനയെ വിമര്‍ശിച്ചത്. ” നാട് ഒരു മഹാമാരിയെ നേരിടുമ്പോള്‍ കുടുംബത്തിലെ സംഘി സ്വാധീനം കൊണ്ട് പബ്ലിക് സ്‌പേസില്‍ വന്നു ഇമ്മാതിരി തരവഴിത്തരം പറഞ്ഞാല്‍ നല്ല തെറി ഇനിയും കേള്‍ക്കും, അത് സൈബര്‍ ബുള്ളിങ് ആണേല്‍ കണക്കായിപ്പോയി” എന്നായിരുന്നു രശ്മി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Exit mobile version