തിരുവനന്തപുരം: വീടിന് പുറത്തുപോയി വരുന്നവര്‍ വീടിനുളളിലും മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരസ്പരം അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലെ രണ്ടാം പാദത്തിലാണ്, ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം 60 ശതമാനത്തിലേറെയാണ്. എന്നാല്‍ മരണനിരക്ക് കുറയ്ക്കാനായത് കേരളത്തിന് ആശ്വാസമാണ്.കൊവിഡ് ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്കി. സ്വകാര്യ ആശുപത്രികളുമായി ഇക്കാര്യം നേരത്തെ ധാരണയിലെത്തിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കരോഗികള്‍ 364 ആണ്. 204 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post