സ്വന്തം ജീവന് പണയപ്പെടുത്തി കുഞ്ഞനുജത്തിയെ രക്ഷിച്ച ജ്യേഷ്ഠനാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. ബ്രിഡ്ജര് എന്ന ആറ് വയസുകാരനാണ് കടിക്കാന്‍ ഓടിയെത്തിയ നായയില്‍ നിന്ന് അനുയത്തി കുട്ടിയെ രക്ഷിച്ചത്. എന്നാല്‍ ബ്രിഡ്ജറിന് ഇപ്പോള്‍ ചിരിക്കാനാവില്ല. മുഖത്ത് മാത്രം 90 തുന്നലുകളാണ് ഇട്ടിരിക്കുന്നത്. രണ്ടാളുടെയും ജീവന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.
സഹോദരിയെ ആക്രമിക്കാനായി നായ ഒരുങ്ങുന്നതു കണ്ടാണ് ബ്രിഡ്ജര് അവിടെ എത്തിയത്. നായുടെ അരികില്‍ നിന്ന് അവളെ പിടിച്ച് മാറ്റി ഒരു കൈകൊണ്ട് തന്റെ പിന്നിലേയ്ക്ക് ഒതുക്കിനിര്‍ത്തുകയായിരുന്നു. ഈ സമയത്ത് നായ ബ്രിഡ്ജറിന്റെ മുഖത്ത് കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ആന്റി നിക്കോള്‍ നോയല്‍ വാക്കര്‍ ആണ് ഇക്കാര്യം തന്െ ഇന്‍സ്റ്റഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്.
‘നല്ല പ്ലാസ്റ്റിക് സര്‍ജന്റെ സഹായത്തോടെ 90 തുന്നിക്കെട്ടുകളുമായി അവനെ ഞങ്ങള്‍ പഴയപോലെയാക്കി, ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. ഞങ്ങളെല്ലാവരും ഈ സുപ്പര്‍ ഹീറോയെ സ്നേഹിക്കുന്നു.’ നിക്കോള്‍ കുറിച്ചു. ഇപ്പോള്‍ അവന് അവന്റെ മനോഹരമായ പുഞ്ചിരി സമ്മാനിക്കാനാവില്ല, എന്നാല്‍ ഒരു ദിവസം അവനത് തിരിച്ചുകിട്ടു. നിങ്ങള്‍ നല്കുന്ന കമന്റുകള്‍ ഞാനവനെ വായിച്ചു കേള്‍പ്പിക്കാറുണ്ട്. നായയുടെ ഉടമസ്ഥര്‍ ചികിത്സയ്ക്കും മറ്റുമായി ധാരാളം സഹായവുമായി എത്തി. അവരുമായി ഞങ്ങള്‍ക്ക് യാതൊരു പിണക്കവുമില്ല.’ മാത്രമല്ല ഈ സംഭവത്തോടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും കൂടിയെന്നും നിക്കോള്‍ കുറിച്ചു.
Discussion about this post