നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നിത്തല തന്നെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; അദ്ദേഹത്തെ തരംതാഴ്ത്താൻ ശ്രമം നടക്കുന്നു: കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല തന്നെയായിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കെ സുധാകരൻ എംപി. യുഡിഎഫിന്റെ വരാൻ പോകുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേയിൽ നടന്നതെന്നും സുധാകരൻ ആരോപിച്ചു.

മുൻ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മൻ ചാണ്ടിയെ ആളുകൾ പിന്തുണച്ചിട്ടുണ്ടാവുകയെന്നും സുധാകരൻ പറഞ്ഞു. എൽഡിഎഫിന്റെ അഴിമതി ഒന്നൊന്നായി പുറത്തു കൊണ്ടുവന്നത് ചെന്നിത്തലയാണെന്നും സുധാകരൻ പറഞ്ഞു.

കഴിഞ്ഞദിവസം പുറത്ത് വന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേയുടെ ഒന്നാം ഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്ന അഭിപ്രായം ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നെന്നും സർവേ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ചത് 47 ശതമാനം പേരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് സർവെയിൽ പങ്കെടുത്ത 13 ശതമാനം പേരാണ്. മുല്ലപ്പള്ളി രാമചന്ദ്രന് 12 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.

Exit mobile version