മലയാള ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തെലുങ്ക്താരമാണ് ലതാ സംഗരാജു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ഹൈദരാബാദിലെ സോഫ്റ്റ് വെയര്‍ എന്ജിനിയറായ സൂര്യ രാജാണ് ലതയുടെ നല്ലപാതി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെ ചെറിയ രീതിയിലായിരുന്നു വിവാഹവും, ആഘോഷവുമെല്ലാം നടന്നത്. വിവാഹ ശേഷം താരം ഭര്‍ത്താവുമൊത്തുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതിനുവന്ന കമന്റും, അതിന് താരം കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ ലതയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
‘ഭര്‍ത്താവുമൊന്നിച്ചുള്ള ആദ്യയാത്ര’ എന്നുപറഞ്ഞാണ് കഴിഞ്ഞദിവസം താരം കാര്‍ യാത്രക്കിടയിലുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മാസ്‌ക്കെല്ലാം ധരിച്ച്, രണ്ടുപേരും കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്ന ചിത്രമായിരുന്നു പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.
ഒട്ടേറെ ആളുകള്‍ താരത്തിനും സൂര്യയ്ക്കും ആശംസകളുമായെത്തിയപ്പോള്‍ ചിലരുടെ സംശയം സൂര്യ എന്താണ് കാറോടിക്കാത്തത് എന്നായിരുന്നു. അതിന് താരം നല്കിയ മറുപടിക്ക് കൈയ്യടി ലഭിക്കുന്നുണ്ട്. ‘എനിക്ക് തോന്നുന്നത്, രണ്ട് ആളുകള്‍ക്ക് ഒരേസമയം കാര്‍ ഓടിക്കാന്‍ പറ്റില്ല എന്നാണ്’ ഇങ്ങനെയായിരുന്നു മറുപടി.
കേരളത്തില്‍നിന്ന് ഒരുപാട് തമാശകള്‍ പഠിച്ചിട്ടുണ്ടെന്നാണ് താരത്തിന്റെ കമന്റിനെപ്പറ്റി ആരാധകര്‍ കമന്റ് ചെയ്യുന്നത്. എന്തായാലും ചിത്രവും കമന്റും ഇതിനോടകം ആരാധര്‍ ഏറ്റെടുത്ത് കഴിഞ്ഞു.