പിറന്നാള്‍ കേക്കില്‍ പൃഥ്വിയുടെ പടം വേണമെന്ന് വാശി പിടിച്ച കുഞ്ഞ് ആരാധികയായ ആമിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരം തന്നെയാണ് മനംകവരുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
നടന് പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ് ആമി. പിറന്നാള്‍ കേക്കില്‍ പൃഥ്വിരാജിന്റെ പടം വേണമെന്ന് ആവശ്യപ്പെടുന്ന ആമിയുടെയും അത് നിറവേറ്റിക്കൊടുക്കുന്ന അച്ഛന്റെയും വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കേക്കില്‍ പൃഥ്വിയുടെ ചിത്രം കണ്ടതും ആമിയുടെ മുഖത്ത് വരുന്ന മാറ്റമാണ് വീഡിയോയുടെ മാറ്റ് കൂട്ടുന്നത്.
‘ചെറുപ്രായത്തിലേ ഒരാളുടെ ജീവിതത്തില്‍ പ്രാധാന്യം ലഭിക്കുന്നത് വളരെ വലിയ കാര്യമാണ്. ജന്മദിനാശംസകള് ആമി..പിത്യുവിന്റെ വലിയ ഹഗ്. വളര്‍ന്ന് വലുതായി അച്ഛനും അമ്മയ്ക്കും അഭിമാനമാകൂ കുഞ്ഞേ’.. പൃഥ്വി വീഡിയോ പങ്കുവെച്ച് കുറിച്ചു.
Discussion about this post