കൊച്ചി: എസ്പി യതീഷ് ചന്ദ്രക്ക് ഭീഷണിയുമായി ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് രംഗത്ത്. യതീഷ് ചന്ദ്രക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത് പോലെ പുരസ്കാരം നല്‍കുമെന്നും ഭീഷണി സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. ഇത് എന്താണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും എന്ന് എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.
ശബരിമലയിലെ നടപടികള്‍ക്ക് മുഖ്യമന്ത്രി യതീഷ് ചന്ദ്രക്ക് താമ്രപത്രം നല്കി. കെ പി ശശികലയെ അറസ്റ്റ് ചെയ്തവര്‍ക്ക് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ക്യാഷ് അവാര്‍ഡ് നല്കി. കേരളത്തിലെ ഡി ജി പി മുഖ്യമന്ത്രിയുടെ കൈയിലെ കളിപ്പാവ
യെന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.
സുരേന്ദ്രന് എതിരായ കേസുകള്‍ വലിയ അപകടത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലതകരാറിലായാല് ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പിണറായിയെ കാണുമ്പോള്‍ തൊഴുതു നില്ക്കുന്ന ഡിജിപി കേരളത്തിന് അപമാനമാണ്. ശബരിമലയില്‍ നിന്ന് പോലീസിനെ താഴെ ഇറക്കണം. ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കും എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post