മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുസ്ലീംലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. ദേവിക ആത്മഹത്യ ചെയ്തതല്ല ഈ സര്‍ക്കാര്‍ കൊന്നതാണെന്ന് പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഭരണപരമായ ഒരു തീരുമാനമെടുക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രനെ അതെങ്ങിനെ ബാധിക്കുമെന്ന് ഓര്‍ക്കണമെന്ന് നമ്മോട് പറഞ്ഞത് ഗാന്ധിജിയാണെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് സര്‍ക്കാര്‍ എന്തെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നും ഫിറോസ് ചോദിക്കുന്നു.
ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത വീടുകളില്‍ അതിനുള്ള സൗകര്യമൊരുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കെങ്കിലും മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ലേ എന്നും ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വകുപ്പിന് രണ്ട് മന്ത്രിമാരുണ്ടായിട്ട്, അവര്‍ രണ്ട് പേരും അധ്യാപകരായിട്ടും ഈ പാവപ്പെട്ട കുട്ടികളെ കുറിച്ച് ഒരു നിമിഷം പോലും ഓര്‍ത്തില്ലേ എന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഭരണപരമായ ഒരു തീരുമാനമെടുക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രനെ അതെങ്ങിനെ ബാധിക്കുമെന്ന് ഓര്‍ക്കണമെന്ന് നമ്മോട് പറഞ്ഞത് ഗാന്ധിജിയാണ്.ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് സര്‍ക്കാര്‍ എന്തെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ലോക്ക്ഡൗണ്‍ കാരണം സ്‌കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലെ മറ്റെന്തെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്നതും ഭരണകൂടത്തിന് മാസങ്ങള്‍ക്ക് മുന്നേ അറിയാമായിരുന്നു. എന്നിട്ടും അതിനായി എന്ത് ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയിടുള്ളത്?
ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത വീടുകളില്‍ അതിനുള്ള സൗകര്യമൊരുക്കാന്‍ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കെങ്കിലും മുന്‍കൂട്ടി നിര്‍ദ്ധേശം നല്‍കിയിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ലേ? ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വകുപ്പിന് രണ്ട് മന്ത്രിമാരുണ്ടായിട്ട്, അവര്‍ രണ്ട് പേരും അധ്യാപകരായിട്ടും ഈ പാവപ്പെട്ട കുട്ടികളെ കുറിച്ച് ഒരു നിമിഷം പോലും ഓര്‍ത്തില്ലേ?
ദേവിക ആത്മഹത്യ ചെയ്തതല്ല. ഈ സര്‍ക്കാര്‍ കൊന്നതാണ്. ആരു പൊറുത്താലും കാലം നിങ്ങളോട് ക്ഷമിക്കില്ല.
Discussion about this post