മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. പുതുതായി 2,598 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 59,546 ആയി ഉയര്‍ന്നു. 85 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1982 ആയി ഉയര്‍ന്നു.
85 മരണത്തില്‍ 38 മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. പുണെ (ഏഴ്), സതാര (ഒമ്പത്), സോളാപുര്‍ (ഏഴ്) അകോള (അഞ്ച്), ഔറഗാബാദ് (മൂന്ന്), വസയി-വിരാര്‍ (നാല്), താനെ (നാല്), റായിഗഡ്, ജല്‍ഗോണ്‍, നന്ദഡ് എന്നിവടിങ്ങളില്‍ ഓരോ മരണവും വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ ധാരാവിയില്‍ കഴിഞ്ഞ ദിവസം 36 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ധാരാവിയിലെ വൈറസ് ബാധിതരുടെ എണ്ണം 1675 ആയി. 61 പേരാണ് ഇവിടെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പോലീസുകാര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന പോലീസുകാരുടെ എണ്ണം 2095 ആയി ഉയര്‍ന്നു.
Discussion about this post