കോഴിക്കോട് ഈങ്ങാപ്പുഴയിലെ ഡോക്ടർക്ക് കൊവിഡ്; ആശുപത്രി ജീവനക്കാരും ചികിത്സയ്ക്ക് എത്തിയ ഗർഭിണികളും നിരീക്ഷണത്തിൽ

കോഴിക്കോട്: ജില്ലയിലെ പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം അഞ്ചിന് നാട്ടിലേക്ക് പോയി തിരിച്ചെത്തിയിരുന്നു.

തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ നടന്ന പരിശോധനയിൽ ആണ് ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആറു ജീവനക്കാരെയും ചികിത്സയ്‌ക്കെത്തിയ നാല് ഗർഭിണികളെയും പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിൽ ആക്കി.

ആശുപത്രിയിലെത്തിയ മറ്റുള്ളവരുടേയും ഇവർ ബന്ധപ്പെട്ടവരുടേയും വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.

Exit mobile version