അമരാവതി: ഡല്‍ഹിക്ക് പിന്നാലെ ലോക്ക് ഡൗണ്‍ കാരണം വന്ന നഷ്ടം നികത്താന്‍ മദ്യത്തിന് വിലകൂട്ടി ആന്ധ്ര സര്‍ക്കാരും. മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍ വരുത്തിയത്. വര്‍ധനവ് ഇന്ന് ഉച്ചമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്.
കഴിഞ്ഞ ദിവസം മദ്യഷാപ്പുകള്‍ തുറന്ന്പ്രവര്‍ത്തിച്ചപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് ആന്ധ്രയിലെ മദ്യഷാപ്പുകളുടെ പ്രവര്‍ത്തി സമയം.
കെജരിവാള്‍ സര്‍ക്കാരും മദ്യത്തിന് 70 ശതമാനം നികുതി കൂട്ടിയിരുന്നു. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ മദ്യത്തിന്റെ എംആര്‍പിയുടെ 70 ശതമാനം സ്പെഷ്യല്‍ കൊറോണഫീ എന്ന പേരിലാണ് ഈടാക്കുക. ഇന്നലെ രാത്രിയോടെയാണ് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കൊറോണഫീ അടക്കം 1000 രൂപ വിലയുള്ള മദ്യത്തിന് 1700 രൂപ നല്‍കേണ്ടി വരും. ലോക്ക്ഡൗണ്‍ കാരണം നികുതി വരുമാനം നിലച്ച ഡല്‍ഹി സര്‍ക്കാര്‍ മദ്യവില്‍പ്പനയിലൂടെ ഈ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 3,500 കോടി വരുമാനമുണ്ടായിടത്ത് ഇത്തവണ വെറും 300 കോടി മാത്രമാണ് ലഭിച്ചതെന്നും കെജരിവാള്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post