മുംബൈ: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതി ദിനംപ്രതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്.
കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ 394 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 6,817 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 310 പേരാണ് ഇതുവരെ മരിച്ചത്. 957 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കൊറോണ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം, 72 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊറോണ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,755 ആയി. ആകെ 22 പേരാണ് ഇതിനോടകം കൊറോണ മൂലം മരിച്ചത്.
കഴിഞ്ഞദിവസം മാത്രം കര്‍ണാടകയില്‍ 29 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 474 ആയി. വൈറസ് ബാധിച്ച് 18 പേരാണ് ഇതിനോടകം മരിച്ചത്. 304 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 152 പേര് രോഗമുക്തരായി.
Discussion about this post