കൊച്ചി: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മകന്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിന് പിന്നാലെ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ എം പത്മകുമാര്‍. നാടിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പത്മകുമാര്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് പത്മകുമാര്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചത്. വിദേശത്തുനിന്നെത്തിയ പത്മകുമാറിന്റെ മകന്‍ ആകാശിനും സുഹൃത്തിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇരുവരും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
രോഗമുക്തി നേടി ഇരുവരും ആശുപത്രി വിട്ടതിന് പിന്നാലെയാണ് പത്മകുമാര്‍ നന്ദി അറിയിച്ചത്. ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുപാടു നന്ദിയും സ്‌നേഹവും എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കലക്ടര്‍ എസ്.സുഹാസിനും ഒരുപാടു സ്‌നേഹം. ഇത് വെറുമൊരു കൃത്ജ്ഞാ കുറിപ്പല്ല, എന്റെ നാടിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും ഓര്‍ത്തുള്ള അഭിമാനക്കുറിപ്പാണെന്നും ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.
പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുപാടും നന്ദിയും സ്‌നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കലക്ടര്‍ എസ്.സുഹാസിനും ഒരുപാടു സ്‌നേഹം. ഇത് വെറുമൊരു കൃത്ജ്ഞാ കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും ഓര്‍ത്തുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്!’
Discussion about this post