ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അജ്മാനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഭാര്യ ജസ്മിന, മക്കള്‍: മുഹമ്മദ്, ശൈഖ ഫാത്തിമ.
Discussion about this post