മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ നടന് ഹരീഷ് പേരടിയുടെ വാക്കുകള്‍ ആരാധകരില്‍ ആകാംഷ ഇരട്ടിക്കുന്നു. ചിത്രത്തിന്റെ സെറ്റ് വര്‍ക്ക് കണ്ട് താന്‍ അത്ഭുതപ്പെട്ട് പോയെന്ന് ഹരീഷ് പേരടി പറയുന്നു.
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സെറ്റ് കണ്ട് സത്യത്തില്‍ താന്‍ അതിശയിച്ചു പോയെന്ന് ഹരീഷ് പേരടി പറഞ്ഞു. ശരിക്കും പതിനാലാം നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട ഒരനുഭവമായിരുന്നു തനിക്ക് ഉണ്ടായതെന്നും ചരിത്രപശ്ചാത്തലമാണ് ഈ ചിത്രത്തെ മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ സെറ്റ് തന്നെ അമ്പത് ശതമാനം ആ കാലഘട്ടത്തിന് അനുസരിച്ച് അഭിനയിക്കുന്നതിന് സഹായകരമായി എന്ന് ഹരീഷ് പേരടി പറഞ്ഞു. ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയിലെ തന്നെ മിക്ക താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
മഞ്ജു വാര്യര്‍, പ്രഭു, അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെല്വന്, ബാബുരാജ്, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മരക്കാര്‍ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്.
Discussion about this post