മനാമ: ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ 23 പേര്‍ക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പധികൃതര്‍ വെളിപ്പെടുത്തി. രോഗം കൂടുതല്‍ പേരില്‍ പടരാതിരിക്കാനായി എല്ലാവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവില്‍ നാലു പുരുഷന്മാരെയും രണ്ടു സ്ത്രീകളെയുമാണ് സല്‍മാനിയയിലെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇറാനില്‍ നിന്നു ഷാര്‍ജ വഴി ബഹ്‌റൈനിലെത്തിയതായിരുന്നു ഇവര്‍.
രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചക്കാലത്തേക്കു അടച്ചിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ നാളെ മുതല്‍ രണ്ടാഴ്ചക്കാലത്തേക്കു പ്രവര്‍ത്തിക്കുന്നതല്ലെന്നും ഈ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചതായും ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Discussion about this post