ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയില്‍ 2000 കടന്നു.1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74000 കടന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ വൈറസ് ബാധ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ 136 പേരാണ് ഇന്നലെ മരിച്ചത്. ഇതിന് പിന്നാലെയാണ് മരണസംഖ്യ 2000 കടന്നതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചു.
ദക്ഷിണ കൊറിയയില്‍ പത്തുപേര്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ദക്ഷിണ കൊറിയയില്‍ 31പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമല്ലെന്നും വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണുണ്ടായതെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
Discussion about this post