വാഷിങ്ടണ്‍: ഈ വാലന്റൈന്‍സ് ഡേയില്‍ യുവാവിന്റെ വ്യത്യസ്തമായൊരു വിവാഹാഭ്യര്‍ത്ഥനയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റീഫന്‍ ഷ്വാര്‍സ് എന്ന മുപ്പത്തിരണ്ടുകാരന്റെ പ്രണയാഭ്യര്‍ത്ഥനയാണ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ടിക്ടോക്കും വരെ മറികടന്ന് ഗൂഗിള്‍മാപ്പില്‍ വരെ ഇടംപിടിച്ചത്.
‘ഡു യൂ വാണ്ട് ടു മാരി മീ’ എ വാക്യം തന്റെ കൃഷിസ്ഥലത്ത് ചോളം കൊണ്ട് കൃഷി ചെയ്താണ് സ്റ്റീഫന്‍ കാമുകിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി വ്യത്യസ്തനായത്. ഗൂഗിള്‍ മാപ്പില്‍ വരെ കാണാവുന്ന തരത്തില്‍ ഇടം പിടിച്ച ഈ പ്രണയാഭ്യര്‍ത്ഥന അക്ഷരാര്‍ത്ഥത്തില്‍ കാമുകിയെ മാത്രമല്ല സ്റ്റീഫനെ വരെ ഞെട്ടിച്ചു.
പ്രതീക്ഷിച്ചതിലും അതിവേഗത്തില്‍ ഇത്രത്തോളം ഇത് വൈറലാവുമെന്ന് സ്റ്റീഫന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. വൈറലായ പ്രണയാഭ്യര്‍ത്ഥന കണ്ട് കാമുകി സമ്മതം മൂളിയതായും സറ്റീഫന്‍ ബിബിസിയോട് പറഞ്ഞു. കൃഷിസ്ഥലത്ത് ചോളം കൊണ്ട് എഴുതിയ വാക്യങ്ങള്‍ സ്റ്റീഫന്‍ കാമുകിക്ക് കാണിച്ചതും വളരെ വ്യത്യസ്തമായിട്ടായിരുന്നു.
വയലില്‍ കാട്ടുപന്നികള്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാണ് കാമുകിക്ക് പ്രണയാഭ്യര്‍ത്ഥന ഡ്രോണിലൂടെ കാണിച്ചതെന്ന് സ്റ്റീഫന്‍ പറയുന്നു. സ്റ്റീഫന്റെ വാക്ക് കേട്ട കാമുകി വയലില്‍ കാട്ടുപന്നി ഇറങ്ങിയോ എന്ന് പരിശോധിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് സ്റ്റീഫന്‍ പറയുന്നു.
തന്റെ പ്രണയാഭ്യര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി യുവതികളാണ് വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയതെന്നും ഇവരോടെല്ലാം താന്‍ പ്രണയത്തിലാണെും ജൂണില്‍ വിവാഹിതനാകുമെന്നും അറിയിച്ചിരിക്കുകയാണെന്നും സ്റ്റീഫന്‍ പറഞ്ഞു.