കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മാണം അടുത്ത മാസത്തോടെ പൂര്‍ത്തിയാവും. അടുത്ത മാസം അവസാനത്തോടെ പാലം പൂര്‍ണ സജ്ജമാകുമെന്ന് കരാറുകാരായ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സ് അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 31നുള്ളില്‍ പണി തീര്‍ത്ത് ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്ന് നിര്‍മാണ കമ്പനി ഉറപ്പ് നല്‍കി. വിവാദങ്ങളും ആശങ്കകളും അസ്ഥാനത്താക്കിയാണ് ഒരുമാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാവുമെന്ന് കമ്പനി വ്യക്തമാക്കിയത്.
വൈറ്റില മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. മെട്രോ പാലത്തില്‍ ലോറി തട്ടുമോ, പണിത് വന്നപ്പോള്‍ പൊക്കം കൂടിപ്പോയ പാലം പാലാരിവട്ടം മോഡല്‍ പണി തരുമോ തുടങ്ങിയവയായിരുന്നു അതില്‍ കൂടുതലും.
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഏതാണ്ടൊരു 50 ദിവസത്തിനകം ഉത്തരമാകും. പാലത്തിന്റെ പണികള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും പൂര്‍ത്തിയാക്കി പെയിന്റിങ് അടക്കം മിനുക്കു പണികളിലേക്ക് കടന്നതായി അധികൃതര്‍ അറിയിച്ചു.
Discussion about this post