ന്യൂഡല്‍ഹി: ആര്‍ബിഐയില്‍ നിന്നും കരുതല്‍ ധനം ആവശ്യപ്പെട്ടുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പ്രസ്താവനയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അടുത്ത ആറ് മാസത്തേക്ക് ആര്‍ബിഐയുടെ കരുതല്‍ ധനം ആവശ്യമില്ലെന്ന് ധനമന്ത്രി പറഞ്ഞു.
അടുത്ത ആറ് മാസത്തേക്ക് ആര്‍ബിഐയുടെ കരുതല്‍ ധനം ആവശ്യമില്ല. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ട്. ചില ധനകാര്യസ്ഥാപനങ്ങള്‍ക്ക് ധനപരമായി പ്രതിസന്ധിയുണ്ടാകുമ്പോള്‍ അത്തരം പ്രശ്നങ്ങള്‍ ആര്‍ബിഐയുമായി ചേര്‍ന്ന് പരിഹരിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
ഇതിനിടെ ചേര്‍ന്ന ആര്‍ബിഐ യോഗത്തില്‍ കരുതല്‍ ധനം കുറക്കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രബാങ്ക് സമിതിയെ കേന്ദ്രം നിയോഗിച്ചിരുന്നു.
Discussion about this post