ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണം അറിയിച്ച് ദീപിക സിങ്ങ് രജാവത്ത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാട് അഭിനന്ദനീയമാണെന്ന് ദീപിക സിങ്ങ് പറഞ്ഞു. അദ്ദേഹം ഈ വിഷയത്തിലെടുത്ത നിലപാട് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും ദീപിക അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ എം.കെ മുനീര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു ദീപിക സിങ്ങ് ഈ കാര്യം വ്യക്തമാക്കിയത്.
അതേസമയം ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുമ്പോഴും പ്രതിഷേധിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് റാം മാധവ് രംഗത്തെത്തിയിരുന്നു. ജൂതന്‍മാര്‍ക്ക് പൗരത്വം നല്‍കാനായി ഓസ്ട്രേലിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് റാം മാധവ് സംസാരിച്ചത്. ഇന്ത്യയിലേക്ക് വരാന്‍ വ്യക്തമായ കാരണങ്ങള്‍ ഉള്ളവര്‍ക്ക് പൗരത്വം നേടാന്‍ ശ്രമിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post