കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ പോലീസ് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ യുവതി പ്രവേശനം അനുവദിക്കുന്ന വിധിയെ തുടര്‍ന്ന് ശബരിമലയില്‍ എത്തിയ യുവതികളെ ആക്രമിച്ചതും തടസ്സം സൃഷ്ടിച്ചതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പോലീസ് സംരക്ഷണം ഇല്ലാതെ ശബരിമലയ്ക്ക് പോകാന്‍ കഴിയില്ലെന്നും യുവതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹര്‍ജി കോടതി പരിഗണിക്കും.
Discussion about this post