തൃശ്ശൂര്‍: ബിജെപി നേതാവ് ബി ഗോപാകൃഷ്ണനെ ട്രോളി സംവിധായകന്‍ എംഎ നിഷാദ്.
നിഷാദ്. ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകള്‍ വിഷം തുപ്പി രംഗം വിട്ടുവെന്നും ഇനി കീലേരി അച്ചുവിന്റെ വരവാണെന്നുമാണ് ബി ഗോപാകൃഷ്ണന്റെ ട്രോള്‍ പങ്കുവെച്ച് കൊണ്ട അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഇപ്പം കുത്തിക്കളയും, കത്തിച്ച് കളയും, കഞ്ഞികുടി മുട്ടിക്കും, നാട് കടത്തുമൊന്നെക്കെയാണ് കിലേരിയുടെ സ്ഥിരം നമ്പര്‍. നല്ല പത്തല് വാരി പുറംവഴി കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുളളൂവെന്നും പ്രശസ്തമായ ഇടപ്പാള്‍ ഓട്ടം ഇത്തരം കിലേരിമാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ മോഡിയുടെ പ്രസംഗത്തെ ട്രോളിയും എംഎ നിഷാദ് രംഗത്ത് എത്തിയിരുന്നു. നമ്മുടെ ചന്ദ്രശേഖര്‍ ആസാദിനെ ലേശം പേടിയുണ്ടല്ലേ എന്നാണ് മോഡിയുടെ രാംലീലാ മൈതാനത്തെ പ്രസംഗത്തെ ട്രോളിക്കൊണ്ട് എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്.
എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഗ്രഹണം കഴിഞ്ഞു.ഞാഞ്ഞൂലുകള്‍ വിഷം തുപ്പി,രംഗം വിട്ടു.ഇനി കീലേരീ അച്ചുവിന്റ്‌റെ വരവാണ്.ഒട്ടക പുറത്തേരറിയുളള ആ വരവ് ഒരൊന്നൊന്നര വരവാണ്.ഇപ്പം കുത്തിക്കളയും,കത്തിച്ച് കളയും,കഞ്ഞികുടി മുട്ടിക്കും,നാട് കടത്തും,ഇതൊക്കെയാണ്,കിലേരിയുടെ സ്ഥിരം നമ്പര്‍.നല്ല പത്തല് വാരി പുറംവഴി കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുളളൂവെന്ന് നാട്ടുകാര്‍.നേരമ്പോക്കും,കുറുമ്പും ലേശം കടുന്നുവെന്ന് പൊതുജനം.
NB.പ്രസിദ്ധമായ എടപ്പാള്‍ ഓട്ടം,ഇത്തരം കിലേരിമാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.