കൊൽക്കത്ത: ആവേശകരമായ ഐപിഎൽ താരലേലത്തിൽ വിലകൂടിയ താരമായി പാറ്റ് കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്. 15.5 കോടി ചെലവഴിച്ചാണ് കൊൽക്കത്ത ഓസ്ട്രേലിയൻ താരത്തെ സ്വന്തമാക്കിയത്. വിലകൂടിയ ആദ്യ പത്ത് താരങ്ങളിൽ ഒരു ഇന്ത്യക്കാരൻ മാത്രമാണ് ഇടം പിടിച്ചത്. 6.75 കോടിക്ക് പിയൂഷ് ചൗളയെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കുകയായിരുന്നു.
ഐപിഎൽ താരലേലത്തിൽ പണം കൊയ്തെടുത്ത ടോപ് ടെൻ താരങ്ങൾ ഇവർ:
പാറ്റ് കമ്മിൻസ്- 15.5 കോടി രൂപ കൊടുത്തുവാങ്ങിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഗ്ലെൻ മാക്സ് വെൽ- 10.75 കോടി രൂപക്ക് സ്വന്തമാക്കിയത് കിംഗ്സ് ഇലവൻ പഞ്ചാബ്
ക്രിസ് മോറിസ്- ദക്ഷിണാഫ്രിക്കൻ താരത്തെ 10 കോടി രൂപക്ക് വാങ്ങിയത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
ഷെൽഡൻ കോട്രൽ- വിൻഡീസ് താരത്തെ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത് 8.5 കോടി രൂപയ്ക്ക്
നാഥൻ കോൾട്ടർനൈൽ- ഓസ്ട്രേലിയൻ താരത്തെ എട്ടുകോടി ചെലവിട്ടാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
ഷിമ്രോൺ ഹെറ്റ്മയർ- വിൻഡീസ് താരത്തെ 7.75 കോടി രൂപക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി
പിയൂഷ് ചൗള- ലേലത്തിൽ കൂടുതൽ വിലയ്ക്ക് വിറ്റുപോയ ഇന്ത്യൻ താരം. 6.75 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് വാങ്ങിയത്.
സാം കറൻ- ഇംഗ്ലീഷ് താരത്തെ 5.50 കോടി രൂപയ്ക്ക് വാങ്ങിയത് ചെന്നൈ സൂപ്പർ കിംഗ്സ്.
ഓയിൻ മോർഗൻ- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 5.25 കോടി രൂപയ്ക്കാണ് ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കിയത്.
മാർകസ് സ്റ്റോയിനിസ്- 4.8 കോടി രൂപക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം.
Discussion about this post