കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ സിഗരറ്റുകള്‍ പിടികൂടി. പത്തുലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് സിഗരറ്റുകള്‍ പിടികൂടിത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് വിദേശ സിഗരറ്റുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോലാലംമ്പൂരില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു.
അതേസമയം കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളം വഴി യൂറോ കടത്താന്‍ ശ്രമിച്ച സ്വിസ് പൗരന്‍ പിടിയിലായിരുന്നു. ഇയാളുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള യൂറോയുമായാണ് സ്വിസ് പൗരന്‍ വിമാനത്താവളത്തില്‍ പിടിയില്‍.
Discussion about this post