ബംഗളൂരു: കര്‍ണാടകയില്‍ യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ കാമാക്ഷിപാല്യയില്‍ തിങ്കളാഴ്ചയാണ് സംഭവം. ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് പ്രതിയായ വിനോദ് കാര്‍ ഡ്രൈവര്‍ കൂടിയായ പ്രദീപിനെ (26) കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഹോട്ടല്‍ ജീവനക്കാരനായ വിനോദ് കുമാര്‍ ഓടി രക്ഷപ്പെട്ടു.
ബന്ധുവായ യുവതിയുമായുള്ള പ്രണയബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവ ദിവസം ഇരുവരും തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാനും യുവതിയുമായി തനിക്ക് ഒരു ബന്ധവുമിന്നെന്ന് പറയാനായി ഇരുവരുടെയും മറ്റൊരു സുഹൃത്തായ നാഗരാജ് എന്നയാളെ പ്രദീപ് ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ നാഗരാജന് വിനോദിനെ പറഞ്ഞു മനസിലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാഗരാജ് പ്രദീപിനെയും കൂട്ടി വീനോദിന്റെ വീട്ടിലെത്തി. ശേഷം വീട്ടിലെത്തിയ വിനോദ് പ്രദീപുമായി വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് വിനോദ് കത്തി ഉപയോഗിച്ച് പ്രദീപിനെ കുത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ പ്രദീപിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ കാമാക്ഷിപല്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.