നെടുങ്കണ്ടം: ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞുകൊടുത്തുവിട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 25,000 രൂപ നഷ്ടപരിഹാരം നല്കാന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. വിദ്യാര്‍ഥി നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് ഉത്തരവാദിയായ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നെടുങ്കണ്ടം എസ്ഡിഎ സ്കൂളിലായിരുന്നു സംഭവം. സ്കൂള്‍ അധികൃതര്‍ക്കും അധ്യാപികയ്ക്കുമെതിരെ കുട്ടിയുടെ മാതാവാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കമ്മിഷന് പരിഗണിച്ചു.
ക്ലാസില്‍ വിസര്‍ജനം നടത്തിയതിന് ശിക്ഷയെന്ന നിലയില്‍ അധ്യാപിക ഇങ്ങനെ ചെയ്തെന്നാണു പരാതി. സംഭവത്തില്‍ ഖേദമുണ്ടെന്നും, ഇതേ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപിക എന്നിവരെ സ്ഥലം മാറ്റിയതായും എസ്ഡിഎ കോര്‍പറേറ്റ് മാനേജര്‍ പാസ്റ്റര്‍ സെല്‍വമണി അറിയിച്ചു.
Discussion about this post