മസ്‌കറ്റ്: തെക്കന്‍ ഇറാനില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാനിലില്‍ ശക്തമായ മഴയും ഇടിമിന്നലും തുരുന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബര്‍ 22 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ബുറൈമി, ദാഹിറ, നോര്‍ത്ത് ബാത്തിന, ദാഖിലിയ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതേസമയം കാലാവസ്ഥ വ്യതിയാനം കൊണ്ട് ചില സ്ഥലങ്ങളില്‍ താപനില കുറയാന്‍ സാധ്യതയുണ്ട്.
ഹൈമ, നിസ്വ, ബുറൈമി, ഇബ്ര, റുസ്താഖ്, ജബല്‍ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. മൂന്ന് ഡിഗ്രി സെല്‍ഷ്യല്‍സ് താപനിലയില്‍ ജബല്‍ ശംമ്‌സിലായിരിക്കും ഏറ്റവും കുറവ് താപനില രേഖപ്പെടുത്തുന്നത്. അടുത്ത നാലു ദിവസത്തേക്ക് താപനില ഈ നിലയില്‍ തുടരും.
ഒമാന്‍ കടല്‍ തീരങ്ങളില്‍ ഒന്നര മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. ഒമാനിലെ മറ്റ് തീരങ്ങളില്‍ ഒരു മീറ്റര്‍ മുതല്‍ അരമീറ്റര്‍ വരെ തിരമാലകള്‍ ഉയരാനാണ് സാധ്യതയെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.